Kerala PSC Previous Questions – ഇന്ത്യ- വനം, വന്യജീവി

ഇന്ത്യ- വനം, വന്യജീവി എന്ന ടോപ്പിക്കുകളില്‍ നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതേത് ?

Exam:  Process Server - 2004

1. വൃക്ഷസംരക്ഷണം
2. മൃഗസംരക്ഷണം
3. നദികളുടെ സംരക്ഷണം
4. മണ്ണ്‍ സംരക്ഷണം

വൃക്ഷസംരക്ഷണം ആണ് ശരിയുത്തരം

  • ചിപ്കോ പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് - സുന്ദർലാൽ ബഹുഗുണ, ചണ്ടി പ്രസാദ് ഭട്ട്
  • പരിസ്‌ഥിതിക്കു വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സംഘടിത സമരപ്രസ്ഥാനമാണ് ചിപ്കോ പ്രസ്ഥാനം 

Q2. കണ്ടല്‍ വന വിസ്തൃതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ?

Exam: Boat Deck Man - 2017

1. കേരളം
2. മഹാരാഷ്ട്ര
3. പശ്ചിമബംഗാള്‍
4. ഒറീസ

പശ്ചിമബംഗാള്‍ ആണ് ശരിയുത്തരം

  • ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ.
  • കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ.

Q3. മഴക്കാടുകള്‍ എന്നാല്‍ എന്താണ് ?

Exam: LGS - TVM, IDK, KSD - 2007

1. മഴയില്ലാക്കാടുകള്‍
2. മഴയില്‍ കാടുകള്‍
3. എന്നും മഴപെയ്യുന്ന കാടുകള്‍
4. ഉഷ്ണമേഖലയിലെ നിത്യഹരിതവനങ്ങള്‍

ഉഷ്ണമേഖലയിലെ നിത്യഹരിതവനങ്ങള്‍

ഉഷ്ണമേഖല നിത്യഹരിതവനങ്ങൾ - സമുദ്രനിരപ്പിൽ നിന്നും 600 മീറ്ററിനും 1100 മീറ്ററിനും ഇടക്കുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന വനങ്ങൾ. എപ്പോഴും ഈർപ്പം നിറഞ്ഞ അന്തരീക്ഷം.

Q4. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ?

Exam:  Viallage Field Asst - 2017

1. അരുണാചല്‍പ്രദേശ്
2. മധ്യപ്രദേശ്
3. ഒഡീഷ
4. ആന്ധ്രാപ്രദേശ്

മധ്യപ്രദേശ് ആണ് ശരിയുത്തരം

  • ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം - ഹരിയാന
  • ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം - 103
  • ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകളുടെ എണ്ണം - 18

Q5. ലോക വനദിനമായി ആചരിക്കുന്നത് ?

Exam: Peon - 2014

1. മെയ് 21
2. ജൂണ്‍ 5
3. മാര്‍ച്ച് 22
4. മാര്‍ച്ച് 21

മാര്‍ച്ച് 21 ശരിയുത്തരം

  • ജൂണ്‍ 5 - പരിസ്ഥിതി ദിനം

 

  • മാര്‍ച്ച് 22 - ലോക ജലദിനം 

Q6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ വനങ്ങളുള്ള സംസ്ഥാനം ?

Exam: Lab Asst - 2018

1. കേരളം
2. പശ്ചിമബംഗാള്‍
3. ആസ്സാം
4. നാഗാലാന്‍റ്

പശ്ചിമബംഗാള്‍ ആണ് ശരിയുത്തരം

  • ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ‌വനമാണ്‌ സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർ‌വനങ്ങൾ.
  • കണ്ടൽക്കാടുകളെ റിസർവ്വ് വനമാക്കി മാറ്റിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് പശ്ചിമബംഗാൾ.

Q7. *ജീവിക്കുന്ന ഫോസില്‍* വനങ്ങളായി വിശേഷിപ്പിക്കുന്ന വനങ്ങളേത് ?

Exam: Peon - 2014

1. ഇലകൊഴിയും വനങ്ങള്‍
2. സൂചിഗ്രാഗിത വനങ്ങള്‍
3. ഹരിതവനങ്ങള്‍
4. ചോലവനങ്ങള്‍

ചോലവനങ്ങള്‍ ആണ് ശരിയുത്തരം

  • ചോലവനങ്ങളും പുൽമേടുകളും സാധാരണയായി ഇടകലർന്നു കാണുന്നു. ചോലവന ആവാസ വ്യവസ്ഥയിൽ 80 ശതമാനം പുൽമേടുകൾ ആണ്.
  • സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ ഉയരത്തിൽ ആണ് ചോലവനങ്ങൾ കാണപ്പെടുന്നത്.
  • വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വരയാടുകളെ ചോലവനങ്ങളിൽ മാത്രം കാണുന്നു.

Q8. പിറ്റി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ ?

Exam: Women Police Constable - 2018

1. ഹരിയാന
2. രാജസ്ഥാന്‍
3. തമിഴ്നാട്
4. ലക്ഷദ്വീപ്

ലക്ഷദ്വീപ് ആണ് ശരിയുത്തരം

ഏറ്റവും കൂടുതല്‍ ദേശീയോ ദ്യാനങ്ങളുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷദ്വീപ് 

Q9. നോക്രക് ബയോസ്ഫിയര്‍ റിസര്‍വ് ഏത് സംസ്ഥാനത്താണ് ?

Exam: Women Excise - 2011

1. ആസാം
2. മേഘാലയ
3. മണിപ്പൂര്‍
4. ഹിമാചല്‍പ്രദേശ്

മേഘാലയ ആണ് ശരിയുത്തരം

ആത്മാവിന്‍റെ ആവാസ കേന്ദ്രം, ശാശ്വ തമായ കാറ്റിന്‍റെ പ്രദേശം എന്നിങ്ങനെ അറി യ പ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം - നോക്രക് 

Q10. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഒറ്റകൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയോദ്യാനം എവിടെയാണ് ?

Exam: Reporter Gr.II - 2018

1. ഏഴിമല
2. ഗീര്‍വനം
3. കാസിരംഗ
4. തെന്മല

കാസിരംഗ ആണ് ശരിയുത്തരം

  • കാസിരംഗ നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത് - ആസ്സാം
  • 1974-ൽ രൂപീകൃതമായി.
  • ഗോലഘട്ട്, നാഗോവൻ ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് കാസിരംഗ ദേശീയോദ്യാനം.

All 10 questions completed!


Share results:

Kerala PSC Previous Questions - ഇന്ത്യ- വനം, വന്യജീവി

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Kerala PSC Previous Questions – ഇന്ത്യന്‍ ഭൂമിശാസ്ത്രം

Kerala PSC Previous Questions – ഇന്ത്യന്‍ നദികള്‍