We at QzzBzz think about ways to assist our students crack the Kerala PSC exams every day. And here we present our new series- Kerala PSC Previous Questions – Topic Wise.
In this series, we would be presenting the questions which PSC has asked in its previous exams from different topics.
These questions are taken from PSC Previous Question Papers like LDC Previous Question Papers, LGS Previous Question Papers, LP/ UP Assistant Previous Question Papers etc. As you know, Kerala PSC tends to ask questions repeatedly and practicing these questions would definitely increase your chances of winning!
കേരള പി. എസ്. സി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ആണിവ. പ്രാക്ടീസ് ചെയ്യൂ.. മികച്ച വിജയം നേടൂ..
Kerala PSC Previous Questions - കേരള ചരിത്രം

കേരള ചരിത്രം എന്ന ടോപ്പിക്കില്‍ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. *യുഗപുരുഷന്‍* എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിതകഥയാണ് ചിത്രീകരിക്കുന്നത് ?
Exam: Peon Attender - 2019
ശ്രീനാരായണഗുരു ആണ് ശരിയുത്തരം
ശ്രീനാരായണഗുരു ;
- 1881ല്‍ നാണുഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി.
- ക്ഷേത്രത്തില്‍അദ്ദേഹം ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വത്ധം സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു.
- 1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.
Q2. വാലസമുദായ പരിഷ്കാരിണി സഭയുടെ സ്ഥാപകന്‍ ആര് ?
Exam: Junior Instructor - 2019
പണ്ഡിറ്റ് കറുപ്പന്‍ ആണ് ശരിയുത്തരം
പണ്ഡിറ്റ് കറുപ്പന്‍;
- പണ്ഡിറ്റ് കറുപ്പന്‍റെ വീട്ടുപേര് - സാഹിത്യകുടീരം
- കറുപ്പന്‍ കല്യാണദായിനി സഭ സ്ഥാപിച്ചത് - 1912-ല്‍, കൊടുങ്ങല്ലൂര്‍
- കൊച്ചി പുലയ മഹാസഭ - 1914
Q3. തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം ?
Exam: Security Guard - 2018
1949 ആണ് ശരിയുത്തരം
കേരള സംസ്ഥാനം നിലവില്‍ വന്നത് - 1956 നവംബര്‍ 1
Q4. *ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്* - ഇത് പറഞ്ഞതാര് ? [LDC Khadi Board - 2019]
Exam: LDC Khadi Board - 2019
സഹോദരന്‍ അയ്യപ്പന്‍ ആണ് ശരിയുത്തരം
- പുലയനയ്യപ്പന്‍ എന്നറിയപ്പെടുന്നത് - സഹോദരന്‍ അയ്യപ്പന്‍
- ചെറായില്‍ 1917 മെയ് 29 നു മിശ്രഭോജനം നടത്തിയത് സഹോദരന്‍ അയ്യപ്പനാണ്.
Q5. കൊച്ചി രാജപ്രജാ മണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തിയാര് ?
Exam: Syrang - 2018
പി. കൃഷ്ണപിള്ള ആണ് ശരിയുത്തരം
1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി ഗ്രൂപ്പിന്‍റെ സെക്രട്ടറി - പി. കൃഷ്ണപിള്ള
Q6. കേരളത്തിലെ ആദ്യത്തെ പത്രം ?
Exam: LDC Khadi Board - 2019
രാജ്യസമാചാരം ആണ് ശരിയുത്തരം
രാജ്യസമാചാരം ആരംഭിച്ചത് - June 1847
സ്ഥാപിച്ചത് - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
Q7. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു ?
Exam: LGS Various - 2018
പട്ടം താണുപിള്ള ആണ് ശരിയുത്തരം
- കേരളത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രി - പട്ടം താണുപിള്ള
- കേരള രാഷ്ട്രീയത്തിന്‍റെ ഭീഷ്മാചാര്യര്‍ എന്നറിയപ്പെടുന്നത് - പട്ടം താണുപിള്ള
Q8. സ്വാമിത്തോപ്പ് എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്ക്കര്‍ത്താവിന്‍റെ ജന്മസ്ഥലമാണ് ?
Exam: Peon Attender - 2019
വൈകുണ്ഠസ്വാമി ആണ് ശരിയുത്തരം
വൈകുണ്ഠസ്വാമി;
- ജനനം - 1809
- തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
- അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു.
- 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിച്ചു.
Q9. മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്‍റെ പാലക്കാട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര് ?
Exam: Ayah - 2018
ആനി ബസെന്‍റ് ആണ് ശരിയുത്തരം
Q10. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?
Exam: Peon Attender - 2019
1946 ആണ് ശരിയുത്തരം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യതൊഴിലാളിലകളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.
Comments
Loading…