Malayalam Current Affairs Quiz - April 2019
in ,

[Quiz] Malayalam Current Affairs Quiz April 2019

Malayalam Current Affairs Quiz April 2019

2019 മാര്‍ച്ച്‌-ഏപ്രില്‍ മാസത്തെ കറന്റ് അഫയഴ്സ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിസ് ആണിത്. പഠിച്ച കാര്യങ്ങള്‍ ഒന്നുകൂടി ഊട്ടിയുറപ്പിക്കാന്‍ ക്വിസുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് വളരെ നല്ലതാണ്.

പിന്നേയ്, ഈ കറന്റ് അഫയഴ്സ് പി.ഡി.എഫ്. രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഡൌണ്‍ലോഡ് ചെയ്തിട്ട് ഷെയര്‍ ചെയ്യാന്‍ മറക്കണ്ട 😊🙌

അപ്പൊ എല്ലാ വിധ ആശംസകളും 🙂

This Malayalam Current Affairs quiz was created based on the Current Affairs of March-April 2019. For getting better ranks for Kerala PSC, you are encouraged to practice those subjects and the Current Affairs again and again.

Malayalam Current Affairs April 2019

Malayalam Current Affairs April 2019 for Kerala PSC

Please click on 'PLAY' button below to start playing the quiz.

ക്വിസ് ട്രൈ ചെയ്യാന്‍ താഴെ കാണുന്ന 'പ്ലേ' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

1 - ഏറ്റവും മികച്ച ചിത്രത്തിനുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത്...?

കാന്തൻ ദി ലവർ ഓഫ് കളർ
ചോല
സുഡാനി ഫ്രം നൈജീരിയ
ജോസഫ്

കാന്തൻ ദി ലവർ ഓഫ് കളർ!

ഏറ്റവും മികച്ച ചിത്രത്തിനുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് കാന്തൻ ദി ലവർ ഓഫ് കളർ എന്ന ചിത്രമാണ്. ചിത്രം സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിരിക്കുന്നത് ഷെരീഫ് സിയാണ്.

മധ്യപ്രദേശിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ജീവിതവും സമയവും മാറ്റിവച്ച ദയാബായിയാണ് സിനിമയിലെ മുഖ്യ കഥാപാത്രം.

2 - 2019 -ലെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയനത്തിന്റെ നാരീശക്തി പുരസ്‌കാരം ലഭിച്ചത് ആർക്ക്....?

1. ഡോ .എ .സീമ
2. പദ്മലക്ഷ്മി

ഡോ.എ.സീമ ആണ് ശരിയുത്തരം

3 - ഈ വര്‍ഷത്തെ ഫോർബ്സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം ആർക്കാണ്..?

ജെഫ് ബെസോസ്
ബിൽ ഗേറ്റ്സ്
മാർക്ക് സുക്കെർബെർഗ്
മുകേഷ് അംബാനി

ജെഫ് ബെസോസ് ശത കോടീശ്വരന്‍

അമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ഫോര്‍ബ്സ് മാസികയുടെ ശത കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നില നിര്‍ത്തി. 

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് 2ആം സ്ഥാനത്താണ്. ഇന്ത്യക്കാരില്‍ മുമ്പന്‍ മുകേഷ് അംബാനി (ലോക പട്ടികയില്‍ 13-ആം സ്ഥാനം)

4 -മികച്ച നടിക്കുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയേത്?

പാര്‍വതി
സുരഭി ലക്ഷ്മി
രജീഷ വിജയൻ
നിമിഷ സജയൻ

മികച്ച നടി - നിമിഷ സജയൻ

മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്‍, സനല്‍ കുമാര്‍ ശശിധരന്റെ ചോല എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.

5 - മികച്ച നടനുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാരൊക്കെ?

ജയസൂര്യ ,സൗബിൻ ഷാഹിർ
ജോജു ജോർജ്, ജയസൂര്യ
ജോജു ജോർജ്, ഇന്ദ്രൻസ്

സൗബിന്‍ ഷാഹിറും ജയസൂര്യയും

മികച്ച നടനുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ജയസൂര്യയും പങ്കിട്ടു. സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ചതിനാണ് സൗബിന്‍ ഷാഹിറിന് പുരസ്കാരം.

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി

6 - മികച്ച സംവിധായകനുള്ള 49-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര് ?

1. ശ്യാമപ്രസാദ്
2. മഹേഷ് നാരായണൻ
3. ഡോ.ബിജു

ശ്യാമപ്രസാദിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചത്

7 -യു.എൻ ഗുഡ് വിൽ അംബാസിഡറായി നിയമിച്ച അമേരിക്കൻ ടെലിവിഷൻ താരവും ഇന്ത്യൻ വംശജയുമായ എഴുത്തുകാരി ആര്?

1. പദ്മലക്ഷ്മി
2. ഫ്രീഡാ പിന്റോ

ശരിയുത്തരം - പദ്മലക്ഷ്മി

8 - രാജ്യത്തെ ആദ്യ ലോക് പാ ൽ ആയി രാഷ്‌ട്രപതി നിയമിച്ചത് ആരെ ?

1. പിനാക്കി ചന്ദ്രഘോഷ്
2. പ്രദീപ് കുമാർ മോഹാന്തി
3. അജയ് കുമാർ ത്രിപാഡി

ശരിയുത്തരം: പിനാക്കി ചന്ദ്രഘോഷ് (പി.സി.ഘോഷ്)

9 - 2019 -ലെ ആബേൽ പുരസ്‌കാരം ലഭിച്ചത് ആർക്ക്..?

1. കാരൻ ഊലെൻബെക്ക്
2. അറ്റ്ലി സെൽബെർഗ്
3. സോഫസ് ലൈ

ശരിയുത്തരം: കാരൻ ഊലെൻബെക്ക്

10 - ദേശീയ യുദ്ധ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു..?

1. ന്യൂ ഡൽഹി
2. ഹൈദരാബാദ്

ന്യൂ ഡൽഹി

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്ന ധീരസൈനികരെ ആദരിക്കാൻ ഉചിതമായ സ്മാരകം, 'ദേശീയ യുദ്ധ സ്മാരകം' പ്രധാനമന്ത്രി നരേന്ദ്രമോഡി 2019 ഫെബ്രുവരി 25 ന് ഉത്ഘാടനം ചെയ്തു. രാജ്യ സംരക്ഷണത്തിനായി സ്വജീവൻ ത്യജിച്ച എല്ലാ പോരാളികൾക്കുമുള്ള ആദരവാണ് ആ യുദ്ധസ്മാരക സമർപ്പണത്തിലൂടെ പൂർത്തീകരിക്കപ്പെട്ടത്!

12 - ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ഏത്..?

1. ഇൻഡോർ
2. അംബികാപൂർ
3. ആലപ്പുഴ

ശരിയുത്തരം : ഇന്‍ഡോര്‍

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന നേട്ടം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്‍ഡോര്‍ (മധ്യപ്രദേശ്) കരസ്ഥമാക്കി. ഛത്തീസ്ഗഡിലെ അംബികാപൂര്‍ ആണ് രണ്ടാം സ്ഥാനത്ത്. 256- ആം സ്ഥാനത്തുള്ള ആലപ്പുഴയാണ് കേരളത്തില്‍ ഒന്നാം സ്ഥാനത്ത്

13-പുതിയ ഗോവ മുഖ്യമന്ത്രി ആര് ?

1. പ്രമോദ് സാവന്ത്
2. മനോഹർ പരീക്കർ
3. ലക്ഷ്മികാന്ത് പർശേഖർ

പ്രമോദ് സാവന്താണ് പുതിയ ഗോവ മുഖ്യമന്ത്രി

മനോഹര്‍ പരിക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്

14 - അയോദ്ധ്യ തർക്കപരിഹാരത്തിനുള്ള മൂന്നംഗ സമിതിയുടെ അധ്യക്ഷൻ ആര്?

1. ജസ്റ്റിസ് ഫകീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ള
2. ശ്രീരാം പഞ്ചു
3. ശ്രീ ശ്രീ രവിശങ്കർ

അയോധ്യാ തര്‍ക്ക പരിഹാരത്തിന് മൂന്നംഗ സമിതി

അയോധ്യാ തര്‍ക്കം പരിഹരിക്കാന്‍ മൂന്നംഗ മധ്യസ്ഥ സമിതിയെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്‌ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് ഫക്കീര്‍ മുഹമ്മദ്‌ ഇബ്രാഹിം ഖലീഫുള്ളയാണ് സമിതി അധ്യക്ഷന്‍.

മദ്രാസ്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആര്‍ട്ട്‌ ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

15 - 2020 ൽ നടക്കുന്ന അണ്ടർ - 17 വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം..?

1. ഇന്ത്യ
2. ചൈന
3. ബ്രസീൽ

ഇന്ത്യയാണ് അണ്ടർ - 17 വനിതാ ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം

16 -യു എ ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡൽ ആർക്കാണ് ലഭിച്ചത്...?

നരേന്ദ്ര മോഡി
ഡൊണാൾഡ് ട്രംപ്
ബരാക്ക് ഒബാമ

സായിദ് മെഡൽ നരേന്ദ്രമോദിക്ക്

ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി

17 - കഴിഞ്ഞ വർഷത്തെ മികച്ച ക്രിക്കറ്റ്റർക്കുള്ള വിഡ്‌സൺ മാഗസിൻ പുരസ്‌കാരം ലഭിച്ചത്..?

1. വിരാട് കോഹ്ലി
2. മഹേന്ദ്ര സിംഗ് ധോണി
3. റാഷിദ് ഖാൻ

വിരാട് കോലി

വിസ്ഡന്‍ മാഗസിന്‍ അവാര്‍ഡുകള്‍

  • മികച്ച ക്രിക്കറ്റര്‍ : വിരാട് കോലി 
  • മികച്ച വനിതാ ക്രിക്കറ്റര്‍: സ്മൃതി മന്ഥാന (ഇന്ത്യ)
  • മികച്ച 20-20 താരം: റാഷിദ് ഖാന്‍ (അഫ്ഘാനിസ്ഥാന്‍)

18 - ഗൂഗിൾ ഇന്ത്യയുടെ ഇന്ടസ്ട്രി ഹെഡായി നിയമിക്കപ്പെട്ട ബോളിവുഡ് മുൻതാരം..?

1. ഹേമ മാലിനി
2. മയൂരി കോംഗോ
3. അമിതാഭ് ബച്ചൻ

ശരിയുത്തരം : മയൂരി കോംഗോ

19 - ലോകബാങ്കിന്റെ പുതിയ പ്രെസിഡന്റായി നിയമിക്കപ്പെട്ടത്...?

1. ഡേവിഡ് മൽപാസ്
2. ജിം യോങ് കിം
3. പോൾ വോൾഫോവിട്സ്

ശരിയുത്തരം - ഡേവിഡ് മൽപാസ്

20-2019 ന് ഏപ്രിൽ 9 ന് അന്തരിച്ച കേരളം രാഷ്ട്രീയ നേതാവാര്..?

കെ.എം.മാണി
പി.ടി.തോമസ്‌
പി.ജെ.ജോസഫ്

All 19 questions completed!


Share results:

Malayalam Current Affairs April 2019

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Team QzzBzz

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

[PDF] Malayalam Current Affairs for Kerala PSC April 2019

Malayalam Current Affairs March 2019-Feature Image

[PDF] Malayalam Current Affairs PDF for Kerala PSC March 2019