We at QzzBzz think about ways to assist our students crack the Kerala PSC exams every day. And here we present our new series- Kerala PSC Previous Questions – Topic Wise.
In this series, we would be presenting the questions which PSC has asked in its previous exams from different topics.
These questions are taken from PSC Previous Question Papers like LDC Previous Question Papers, LGS Previous Question Papers, LP/ UP Assistant Previous Question Papers etc. As you know, Kerala PSC tends to ask questions repeatedly and practicing these questions would definitely increase your chances of winning!
കേരള പി. എസ്. സി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ ആണിവ. പ്രാക്ടീസ് ചെയ്യൂ.. മികച്ച വിജയം നേടൂ. ഈ വരുന്ന LDC exam, LGS Exam, LP UP Assistant exam എന്നിവയ്ക്ക് ഇത് വളരെ ഉപകാരപ്രദമാകും .
Kerala PSC Previous Questions – സാമ്പത്തികം

കേരള സാമ്പത്തികം എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1.കേരളത്തിലെ ആദ്യ ഇ-പേയ്മെന്‍റ് ജില്ല ?
Exam: Ayah – 2018
മലപ്പുറം ആണ് ശരിയുത്തരം
മലപ്പുറം;
- പ്രതിശീര്‍ഷവരുമാനം ഏറ്റവും കുറഞ്ഞ ജില്ല
- ജനസംഖ്യാ വളര്‍ച്ച നിരക്ക് ഏറ്റവും കൂടിയ ജില്ല
- നിയമസഭാ മണ്ഡലങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല
Q2. ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?
Exam: LGS Ex-Services – 2018
കേരളം ആണ് ശരിയുത്തരം
- ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.
- പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്.
- ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 -നാണ്.
Q3. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ സ്ഥാപിതമായ വര്‍ഷം ?
Exam: Plumber – 2017
1945 ആണ് ശരിയുത്തരം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ ആസ്ഥാനം – തിരുവനന്തപുരത്തെ പൂജപ്പുര
- 1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർസ്ഥാപിതമായത്
Q4. കേരള ഗ്രാമീണ ബാങ്കിന്‍റെ ആസ്ഥാനം ?
Exam: Forest Driver – 2018
മലപ്പുറം ആണ് ശരിയുത്തരം
- കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം – മലപ്പുറം
- ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ്‍ ബാങ്ക് – കേരള ഗ്രാമീണ്‍ ബാങ്ക്
- സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കും തമ്മില്‍ യോജിപ്പിച്ച് രൂപം കൊണ്ട പുതിയ ബാങ്കാണ് കേരള ഗ്രാമീണ്‍ ബാങ്ക്.
Q5. കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിച്ചത് ?
Exam: VEO 2014
പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് ശരിയുത്തരം
- 2003 – ലാണ് നെടുങ്ങാടി ബാങ്കിനെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ചത്.
- കേരളത്തിലെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ബാങ്ക് – നെടുങ്ങാടി ബാങ്ക്
Q6. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?
Exam: Asst Prison Officer – 2018
നെടുങ്ങാടി ബാങ്ക് ആണ് ശരിയുത്തരം
നെടുങ്ങാടി ബാങ്ക് ;
- നിലവില്‍ വന്നത് – 1899, കോഴിക്കോട്
- രൂപീകരിച്ചത് – അപ്പു നെടുങ്ങാടി
- ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.
Q7. ഒരു വനിതാ സഹകരണ ബാങ്ക് തുറന്ന രാജ്യത്തെ ആദ്യ സംസ്ഥാനം ?
Exam: Pressman – 2004
കേരളം ആണ് ശരിയുത്തരം
- ആദ്യത്തെ സഹകരണ സംഘം നിയമം – 1904
- ഈ നിയമം വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.
Q8. കേരളത്തിലെ ഏറ്റവും വലിയ ധനികന്‍ ?
Exam: Village field Asst. – 2017
M.A യൂസഫലി ആണ് ശരിയുത്തരം
- എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരും പ്രവാസി വ്യവസായ പ്രമുഖനുമാണ് എം.എ. യൂസഫലി
- അദ്ദേഹമാണ് ലുലു ഗ്രൂപ് ഓഫ് ഇന്റര്‍നാഷണലിന്റെ മാനേജിങ് ഡയറക്ടര്‍
Q9. കേരളത്തിലെ ആദ്യ ബാങ്ക് ഏത് ?
Exam: K.S.E.B Mazdoor – 2007
നെടുങ്ങാടി ബാങ്ക് ആണ് ശരിയുത്തരം
നെടുങ്ങാടി ബാങ്ക്;
- നിലവില്‍ വന്നത് – 1899, കോഴിക്കോട്
- രൂപീകരിച്ചത് – അപ്പു നെടുങ്ങാടി
- ദക്ഷിണേന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ ബാങ്കായിരുന്നു ഇത്.
Q10. 1967 -ല്‍ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റിന്‍റെ വില എത്രയായിരുന്നു ?
Exam: Attender Gr.II – 2018
1 രൂപ ആണ് ശരിയുത്തരം
- ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം കേരളമാണ്.
- പി.കെ. കുഞ്ഞ് ധനമന്ത്രിയായീരിക്കുമ്പോഴാണ് ലോട്ടറി ആരംഭിക്കുന്നത്.
- ആദ്യമായി വിൽപ്പന ആരംഭിച്ചത് 1967 നവംബർ 1 നാണ്.
- ആദ്യത്തെ നറക്കെടുപ്പ് നടന്നത് 1968 ജനുവരി 26 നാണ്
Kerala PSC Previous Questions – സാമ്പത്തികം
നിങ്ങളുടെ അഭിപ്രായം പറയൂ..
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ബോക്സിൽ പറയൂ
Comments
Loading…