ഇന്ത്യ അടിസ്ഥാനവിവരങ്ങള്‍ എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. ഏത് പഞ്ചവത്സര പദ്ധതിയാണ് പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുമ്പ് അവസാനിച്ചത് ?
Exam: Audio Metrician - 2019
അഞ്ച് ആണ് ശരിയുത്തരം
- അഞ്ചാം പഞ്ചവത്സര പദ്ധതി - 1974-1978
- തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും ആയിരിന്നു അഞ്ചാം പദ്ധതി പ്രധാനമായും ഊന്നൽ നൽകിയത്.
- 1975 ൽ ഇരുപതിന പരിപാടി (The twenty-point programme ) നടപ്പിലാക്കി.
- പ്രഖ്യാപിത ലക്ഷ്യമായ 4.4% വളർച്ചാനിരക്കിനെക്കാൾ നേട്ടം (4.8%) കൈവരിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.
Q2. ദേശീയ സാക്ഷരതാമിഷന്‍ രൂപീകരിച്ച വര്‍ഷം ഏത് ?
Exam: Peon Attender - 2019
1988 ആണ് ശരിയുത്തരം
കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് - 1991 ഏപ്രില്‍ 18
Q3. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കര അതിര്‍ത്തി പങ്കിടുന്ന രാജ്യം ?
Exam: Asst. Research Officer - 2019
ബംഗ്ലാദേശ് ആണ് ശരിയുത്തരം
ഇന്ത്യയുമായി കരഅതിര്‍ത്തി പങ്കിടാത്ത അയല്‍രാജ്യം - ശ്രീലങ്ക
Q4. ലക്ഷദ്വീപിന്റെ ആസ്ഥാനം ?
Exam: LDC Khadi Board - 2019
കവരത്തി ആണ് ശരിയുത്തരം
ലക്ഷദ്വീപ്;
- ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്.
- ജില്ലകളുടെ എണ്ണം - 1
- വലിയ ദ്വീപ് - ആന്ത്രോത്ത്
- പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.
Q5. കൊടൈക്കനാല്‍ സ്ഥിതി ചെയ്യുന്നതെവിടെ ?
Exam: Asst. Research Officer - 2019
പളനി ഹില്‍സ് ആണ് ശരിയുത്തരം
തമിഴ്നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ.
Q6. സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ?
Exam: Peon Attender - 2019
അംഗന്‍വാടി ആണ് ശരിയുത്തരം
സംയോജിത ശിശുവികസന പദ്ധതി നടപ്പിലായത് - 1975
Q7. റിസര്‍വ്വ് ബാങ്കിന്റെ ആസ്ഥാനം ?
Exam: LDC Khadi Board - 2019
മുംബൈ ആണ് ശരിയുത്തരം
- റിസര്‍വ്വ് ബാങ്ക് രൂപീകരണം - 1935 ഏപ്രില്‍ 1
- 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്
Q8. 2011 -ലെ സെന്‍സസ് പ്രകാരം സാക്ഷരതയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത് ?
Exam: Ayurveda Therapist - 2019
മിസോറാം ആണ് ശരിയുത്തരം
മിസോറാം;
- തലസ്ഥാനം - ഐസ്വാള്‍
- ഗവര്‍ണര്‍ - ജഗദീഷ് മുഖി
- മുഖ്യമന്ത്രി - ലാല്‍ താന്ഹൌല
Q9. പാര്‍ലമെന്റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?
Exam: LDC Khadi Board - 2019
1980 ആണ് ശരിയുത്തരം
ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന വനനിയമങ്ങളെ അടിസ്ഥാനമാക്കി രൂപം നൽകപ്പെട്ട ഒരു നിയമമാണ് 1927-ലെ ഇന്ത്യൻ വനനിയമം(ഇംഗ്ലീഷ്:Indian Forest Act, 1927). ആദ്യത്തേതും പ്രശസ്തവുമായിട്ടുള്ള നിയമമാണ് 1878ലെ വനനിയമം.
Q10. ദേശീയ വിഭ്യഭ്യാസ ദിനമായി ആചരിക്കുന്ന നവംബര്‍ 11 ആരുടെ ജന്മദിനമാണ് ?
Exam: Ayurveda Therapist - 2019
മൗലാനാം അബ്ദുല്‍കലാം ആസാദ് ആണ് ശരിയുത്തരം
മൗലാനാം അബ്ദുല്‍കലാം;
- സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
- തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്.
- ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്.
- ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്
Comments
Loading…