കേരള ഭൂമിശാസ്ത്രം, കേരളത്തെ പറ്റിയുള്ള അടിസ്ഥാനവിവരങ്ങള്‍ എന്നീ ടോപ്പിക്കുകളിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. സംസ്ഥാന നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ആര്?
Asked in: Peon Attender - 2019
ഗവര്‍ണര്‍ ആണ് ശരിയുത്തരം
Q2. 'ജാതിലക്ഷണം' എന്ന പുസ്തകം എഴുതിയതാര് ?
Exam: Assistant Geologist - 2019
ശ്രീനാരായണഗുരു ആണ് ശരിയുത്തരം
കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നാറിയപ്പെടുന്നത് - ശ്രീനാരായണഗുരു
Q3. ഇന്ത്യയിലെ ആദ്യത്തെ ഇ-സാക്ഷരതാ ജില്ല ?
Exam: LDC Khadi Board - 2019
കണ്ണൂര്‍ ആണ് ശരിയുത്തരം
Q4. ജനപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം ? [Peon Attender - 2019]
Exam: Peon Attender - 2019
ശരിയുത്തരം: തിരുവനന്തപുരം വിമാനത്താവളം
Q5. ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യന്‍ സംസ്ഥാനം?
Exam: Peon Attender - 2019
ശരിയുത്തരം - കേരളം
- ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാര്‍
- ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം - ബീഹാർ
- ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ്
Q6. *ട്രീറ്റ്മെന്റ് ഓഫ് തീയ്യാസ് ഇന്‍ ട്രാവങ്കൂര്‍* എന്ന പുസ്തകത്തിന്റെ ഉപജ്ഞാതാവ് ആര് ?
Exam: Peon Attender - 2019
ഡോ. പല്‍പ്പു ആണ് ശരിയുത്തരം
ഡോ. പല്‍പ്പു:
- ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി
- ഈഴവരുടെ രാഷ്ട്രീയ പിതാവ്
- 1903 -ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം സ്ഥാപിച്ചു.
Q7. തുഞ്ചന്‍ മഠം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
Exam: Full Time Language Teacher - 2019
മലപ്പുറം ജില്ലയാണ് ശരിയുത്തരം
തുഞ്ചന്‍ ദിനം - ഡിസംബര്‍ 31
Q8. ചാമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം ?
Exam: LDC Khadi Board - 2019
ചിന്നാര്‍ ആണ് ശരിയുത്തരം
ചിന്നാര്‍ വന്യജീവിസങ്കേതം - ഇടുക്കി
നെയ്യാര്‍, പേപ്പാറ - തിരുവനന്തപുരം
Q9. കലാമണ്ഡലം ഹൈദ്രാലി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Exam: Full Time Language Teacher - 2019
കഥകളി പാട്ട് ആണ് ശരിയുത്തരം
ഹൈന്ദവക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് കലാമണ്ഡലം ഹൈദ്രാലി
Q10. കേരളത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ?
Exam: Peon Attender - 2019
വരയാട് ആണ് ശരിയുത്തരം
ഇരവികുളം നാഷണല്‍ പര്‍ക്ക് നിലവില്‍ വന്നത് - 1976 മാര്‍ച്ച് 31
Comments
Loading…