Kerala PSC Previous Questions – കേരള ചരിത്രം

LDC Previous Questions 2 - Kerala PSC QzzBzz

കേരള ചരിത്രം എന്ന ടോപ്പിക്കില്‍ നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. *യുഗപുരുഷന്‍* എന്ന മലയാള ചലച്ചിത്രം ആരുടെ ജീവിതകഥയാണ് ചിത്രീകരിക്കുന്നത് ?

Exam: Peon Attender - 2019

1. മന്നത്ത് പത്മനാഭന്‍
2. ശ്രീനാരായണഗുരു
3. ഡോ.പല്‍പ്പു
4. സഹോദരന്‍ അയ്യപ്പന്‍

ശ്രീനാരായണഗുരു ആണ് ശരിയുത്തരം

ശ്രീനാരായണഗുരു ;

 • 1881ല്‍ നാണുഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി.
 • ക്ഷേത്രത്തില്‍അദ്ദേഹം ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വത്ധം സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു.
 • 1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു.

Q2. വാലസമുദായ പരിഷ്കാരിണി സഭയുടെ സ്ഥാപകന്‍ ആര് ?

Exam:  Junior Instructor - 2019

1. പണ്ഡിറ്റ് കറുപ്പന്‍
2. കുമാരനാശന്‍
3. ബ്രഹ്മാനന്ദ ശിവയോഗി
4. വൈകുണ്ഠസ്വാമികള്‍

പണ്ഡിറ്റ് കറുപ്പന്‍ ആണ് ശരിയുത്തരം

പണ്ഡിറ്റ് കറുപ്പന്‍;

 • പണ്ഡിറ്റ് കറുപ്പന്‍റെ വീട്ടുപേര് - സാഹിത്യകുടീരം
 • കറുപ്പന്‍ കല്യാണദായിനി സഭ സ്ഥാപിച്ചത് - 1912-ല്‍, കൊടുങ്ങല്ലൂര്‍
 • കൊച്ചി പുലയ മഹാസഭ - 1914 

Q3. തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം ?

Exam: Security Guard - 2018

1. 1946
2. 1949
3. 1952
4. 1956

1949 ആണ് ശരിയുത്തരം

കേരള സംസ്ഥാനം നിലവില്‍ വന്നത് - 1956 നവംബര്‍ 1

Q4. *ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്* - ഇത് പറഞ്ഞതാര് ? [LDC Khadi Board - 2019]

Exam: LDC Khadi Board - 2019

1. ശ്രീനാരായണഗുരു
2. അയ്യങ്കാളി
3. സഹോദരന്‍ അയ്യപ്പന്‍
4. ചട്ടമ്പി സ്വാമികള്‍

സഹോദരന്‍ അയ്യപ്പന്‍ ആണ് ശരിയുത്തരം

 • പുലയനയ്യപ്പന്‍ എന്നറിയപ്പെടുന്നത് - സഹോദരന്‍ അയ്യപ്പന്‍ 

 

 • ചെറായില്‍ 1917 മെയ് 29 നു മിശ്രഭോജനം നടത്തിയത് സഹോദരന്‍ അയ്യപ്പനാണ്.

Q5. കൊച്ചി രാജപ്രജാ മണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കാത്ത വ്യക്തിയാര് ?

Exam: Syrang - 2018

1. പി. കൃഷ്ണപിള്ള
2. ഇക്കണ്ടവാര്യര്‍
3. കെ. അയ്യപ്പന്‍
4. പനമ്പള്ളി ഗോവിന്ദമേനോന്‍

പി. കൃഷ്ണപിള്ള ആണ് ശരിയുത്തരം

 1937ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാർട്ടി ഗ്രൂപ്പിന്‍റെ സെക്രട്ടറി - പി. കൃഷ്ണപിള്ള 

Q6. കേരളത്തിലെ ആദ്യത്തെ പത്രം ?

Exam: LDC Khadi Board - 2019

1. ദേശാഭിമാനി
2. സ്വദേശാഭിമാനി
3. രാജ്യസമാചാരം
4. യങ് ഇന്ത്യ

രാജ്യസമാചാരം ആണ് ശരിയുത്തരം

രാജ്യസമാചാരം ആരംഭിച്ചത് -  June 1847

 

സ്ഥാപിച്ചത് - ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

Q7. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ആദ്യ അദ്ധ്യക്ഷന്‍ ആരായിരുന്നു ?

Exam: LGS Various - 2018

1. കെ.കേളപ്പന്‍
2. പി.കൃഷ്ണപിള്ള
3. കെ.പി.കേശവമേനോന്‍
4. പട്ടം താണുപിള്ള

പട്ടം താണുപിള്ള ആണ് ശരിയുത്തരം

 • കേരളത്തിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രി - പട്ടം താണുപിള്ള 

 

 • കേരള രാഷ്ട്രീയത്തിന്‍റെ ഭീഷ്മാചാര്യര്‍ എന്നറിയപ്പെടുന്നത് - പട്ടം താണുപിള്ള 

Q8. സ്വാമിത്തോപ്പ് എന്ന സ്ഥലം ഏത് സാമൂഹിക പരിഷ്ക്കര്‍ത്താവിന്‍റെ ജന്മസ്ഥലമാണ് ?

Exam: Peon Attender - 2019

1. വൈകുണ്ഠസ്വാമി
2. ചട്ടമ്പിസ്വാമികള്‍
3. സഹോദരന്‍ അയ്യപ്പന്‍
4. അയ്യങ്കാളി

വൈകുണ്ഠസ്വാമി ആണ് ശരിയുത്തരം

വൈകുണ്ഠസ്വാമി;

 • ജനനം - 1809
 • തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.
 • അദ്ദേഹത്തിന്റെ ജന്മസ്ഥലം ഇന്ന് സ്വാമിത്തോപ്പ് എന്ന് അറിയപ്പെടുന്നു.
 • 1836ൽ കന്യാകുമാരിക്കടുത്ത് ശുചീന്ദ്രത്ത് സ്വാമിത്തോപ്പിൽ "സമത്വസമാജ"മെന്ന ഒരു സംഘടന സ്ഥാപിച്ചു.

Q9. മലബാര്‍ ജില്ലാ കോണ്‍ഗ്രസ്സിന്‍റെ പാലക്കാട് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചതാര് ?

Exam: Ayah - 2018

1. ആനി ബസെന്‍റ്
2. ചേറ്റൂര്‍ ശങ്കരന്‍ നായര്‍
3. കെ.കേളപ്പന്‍
4. ഇ.മൊയ്തു മൗലവി

ആനി ബസെന്‍റ് ആണ് ശരിയുത്തരം

Q10. പുന്നപ്ര വയലാര്‍ സമരം നടന്ന വര്‍ഷം ?

Exam: Peon Attender - 2019

1. 1945
2. 1946
3. 1947
4. 1948

1946 ആണ് ശരിയുത്തരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ-ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യതൊഴിലാളിലകളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ.

All 10 questions completed!


Share results:

Kerala PSC Previous Questions - കേരള ചരിത്രം

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0
LDC Previous Questions 5 - Kerala PSC QzzBzz

Kerala PSC Previous Questions -തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

Kerala PSC Previous Questions – വ്യവസായ മേഖല