Kerala PSC Previous Questions – ഇന്ത്യ അടിസ്ഥാനവിവരങ്ങള്‍

ഇന്ത്യ അടിസ്ഥാനവിവരങ്ങള്‍  എന്ന ടോപ്പിക്കിൽ  നിന്നും  മുൻ  PSC പരീക്ഷകൾക്ക്  ചോദിച്ച  ചോദ്യങ്ങൾ  പ്രാക്ടീസ് ചെയ്യൂ..

Q1. ഏത് പഞ്ചവത്സര പദ്ധതിയാണ് പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുമ്പ് അവസാനിച്ചത് ?

Exam: Audio Metrician - 2019

1. രണ്ട്
2. അഞ്ച്
3. നാല്
4. ഒന്ന്‍

അഞ്ച് ആണ് ശരിയുത്തരം

 • അഞ്ചാം പഞ്ചവത്സര പദ്ധതി - 1974-1978
 • തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിർമാർജ്ജനത്തിനും ആയിരിന്നു അഞ്ചാം പദ്ധതി പ്രധാനമായും ഊന്നൽ നൽകിയത്. 
 • 1975 ൽ ഇരുപതിന പരിപാടി (The twenty-point programme ) നടപ്പിലാക്കി.
 • പ്രഖ്യാപിത ലക്ഷ്യമായ 4.4% വളർച്ചാനിരക്കിനെക്കാൾ നേട്ടം (4.8%) കൈവരിക്കാൻ ഈ പദ്ധതിക്ക് സാധിച്ചു.

 

 

Q2. ദേശീയ സാക്ഷരതാമിഷന്‍ രൂപീകരിച്ച വര്‍ഷം ഏത് ?

Exam: Peon Attender - 2019

1. 1978
2. 1988
3. 2014
4. 2016

1988 ആണ് ശരിയുത്തരം

കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് - 1991 ഏപ്രില്‍ 18

Q3. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ കര അതിര്‍ത്തി പങ്കിടുന്ന രാജ്യം ?

Exam: Asst. Research Officer - 2019

1. ചൈന
2. ബംഗ്ലാദേശ്
3. നേപ്പാള്‍
4. ശ്രീലങ്ക

ബംഗ്ലാദേശ് ആണ് ശരിയുത്തരം

ഇന്ത്യയുമായി കരഅതിര്‍ത്തി പങ്കിടാത്ത അയല്‍രാജ്യം - ശ്രീലങ്ക 

Q4. ലക്ഷദ്വീപിന്‍റെ ആസ്ഥാനം ?

Exam: LDC Khadi Board - 2019

1. മിനിക്കോയ്
2. അഗത്തി
3. ആന്ത്രോത്ത്
4. കവരത്തി

കവരത്തി ആണ് ശരിയുത്തരം

ലക്ഷദ്വീപ്;

 

 • ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്.
 • ജില്ലകളുടെ എണ്ണം - 1 
 • വലിയ ദ്വീപ് - ആന്ത്രോത്ത് 
 • പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്.

Q5. കൊടൈക്കനാല്‍ സ്ഥിതി ചെയ്യുന്നതെവിടെ ?

Exam: Asst. Research Officer - 2019

1. പശ്ചിമഘട്ടം
2. പളനി ഹില്‍സ്
3. നീലഗിരി ഹില്‍സ്
4. കാര്‍ഡമം ഹില്‍സ്

പളനി ഹില്‍സ് ആണ് ശരിയുത്തരം

തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ.

Q6. സംയോജിത ശിശുവികസന പദ്ധതി പ്രകാരം സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ?

Exam: Peon Attender - 2019

1. ബാലികാ ഭവന്‍
2. പ്രീമെട്രിക് ഹോസ്റ്റല്‍
3. പ്രീ പ്രൈമറി സ്കൂള്‍
4. അംഗന്‍വാടി

അംഗന്‍വാടി ആണ് ശരിയുത്തരം

സംയോജിത ശിശുവികസന പദ്ധതി നടപ്പിലായത് -  1975 

Q7. റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം ?

Exam: LDC Khadi Board - 2019

1. ഡല്‍ഹി
2. മുംബൈ
3. ചെന്നൈ
4. മംഗലാപുരം

മുംബൈ ആണ് ശരിയുത്തരം

 • റിസര്‍വ്വ് ബാങ്ക് രൂപീകരണം - 1935 ഏപ്രില്‍ 1 

 

 • 1926-ലെ ഹിൽട്ടൺ-യങ് കമ്മീഷന്റെ ശുപാർശകളാണ് റിസർവ് ബാങ്കിന്റെ രൂപീകരണത്തിന് കാരണമായത്

Q8. 2011 -ലെ സെന്‍സസ് പ്രകാരം സാക്ഷരതയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം ഏത് ?

Exam: Ayurveda Therapist - 2019

1. മിസോറാം
2. കേരളം
3. ത്രിപുര
4. മഹാരാഷ്ട്ര

മിസോറാം ആണ് ശരിയുത്തരം

മിസോറാം;

 

 • തലസ്ഥാനം - ഐസ്വാള്‍
 • ഗവര്‍ണര്‍ - ജഗദീഷ് മുഖി
 • മുഖ്യമന്ത്രി - ലാല്‍ താന്‍ഹൌല 

Q9. പാര്‍ലമെന്‍റ് വന സംരക്ഷണ നിയമം പാസ്സാക്കിയത് ?

Exam: LDC Khadi Board - 2019

1. 1974
2. 1981
3. 1972
4. 1980

1980 ആണ് ശരിയുത്തരം

ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന വനനിയമങ്ങളെ അടിസ്ഥാനമാക്കി രൂപം നൽകപ്പെട്ട ഒരു നിയമമാണ് 1927-ലെ ഇന്ത്യൻ വനനിയമം(ഇംഗ്ലീഷ്:Indian Forest Act, 1927). ആദ്യത്തേതും പ്രശസ്തവുമായിട്ടുള്ള നിയമമാണ് 1878ലെ വനനിയമം.

Q10. ദേശീയ വിഭ്യഭ്യാസ ദിനമായി ആചരിക്കുന്ന നവംബര്‍ 11 ആരുടെ ജന്മദിനമാണ് ?

Exam: Ayurveda Therapist - 2019

1. ഡോ.കെ. രാധാകൃഷ്ണന്‍
2. മൗലാനാം അബ്ദുല്‍കലാം ആസാദ്
3. ജവഹര്‍ലാല്‍ നെഹ്രു
4. ഡോ. രാജേന്ദ്രപ്രസാദ്

മൗലാനാം അബ്ദുല്‍കലാം ആസാദ് ആണ് ശരിയുത്തരം

മൗലാനാം അബ്ദുല്‍കലാം;

 • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു.
 • തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്.
 • ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്.
 •  ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്

All 10 questions completed!


Share results:

Kerala PSC Previous Questions - ഇന്ത്യ അടിസ്ഥാനവിവരങ്ങള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Kerala PSC Previous Questions – വ്യവസായ മേഖല

Kerala PSC Previous Questions – ഇന്ത്യാ ചരിത്രം