ഇന്ത്യന്‍ ഭൂമിശാസ്ത്രം എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..
Q1. സിന്ധു-ഗംഗ ബ്രഹ്മപുത്രാ നദികളിലും അവയുടെ പോഷക നദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങള്‍ നിക്ഷേപിച്ചുണ്ടായ സമതലം ?
Exam: Driver Gr.II - 2016
ഉത്തരമഹാസമതലം ആണ് ശരിയുത്തരം
ഉത്തരമഹാസമതലം;
- ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലം
- ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക ഭൂമി
- ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന ഭൂപ്രദേശം
- ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലം
Q2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഖാരീഫ് വിളയ്ക്ക് ഉദാഹരണമാണ് ?
Exam: Reserve Driver - 2018
ചോളം ആണ് ശരിയുത്തരം
മഴക്കാല വിളകളാണ് ഖാരീഫ് വിളകള്‍
Q3. മൗണ്ട് അബു സുഖവാസ കേന്ദ്രം ഏത് പര്‍വ്വത നിരകളിലാണ് സ്ഥിതിചെയ്യുന്നത് ?
Exam: Reserve Driver - 2018
ആരവല്ലി ആണ് ശരിയുത്തരം
- ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കുപർവ്വതം\പർവ്വത നിര - ആരവല്ലി പർവ്വതം.
- രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി തിരിച്ചുകൊണ്ട് ഇന്ത്യയുടെ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പർവ്വത നിര - ആരവല്ലി
Q4. ഏത് പര്‍വ്വത്തിനു തെക്കുള്ള ഭാഗത്തെയാണ് ദക്ഷിണ ഇന്ത്യ എന്ന് വിളിക്കുന്നത് ?
Exam: ICDS Supervisor - 2008
വിന്ധ്യാസത്പുര ആണ് ശരിയുത്തരം
- ഇന്ത്യൻ ഉപഭൂഖണ്ഡത്തെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യയെന്നും വിഭജിക്കുന്ന പർവ്വത നിര - വിന്ധ്യ നിരകൾ
- വിന്ധ്യാ നിരകൾക്ക് സമാന്തരമായി നർമ്മദ-താപ്തി നദികൾക്കിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര - സത്പുര നിരകൾ
- വിന്ധ്യ-സത്പുര പർവ്വത നിരകളെ ബന്ധിപ്പിക്കുന്ന പീഠഭൂമി - മൈക്കലാ നിരകൾ
Q5. ഭൂമിശാസ്ത്ര പരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം ?
Exam: VEO - TV, PLK KTM - 2014
ഡക്കാണ് പീഠഭൂമി ആണ് ശരിയുത്തരം
- ത്രികോണാകൃതിയിൽ കാണപ്പെടുന്ന പീഠഭൂമി - ഡക്കാണ് പീഠഭൂമി
- ഡെക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറൂം അതിർത്തികൾ യഥാക്രമം ഗുജറാത്തിലെ കച്ച് വരെയും, രാജസ്ഥാനിലെ ആരവല്ലി നിരകൾ വരെയും വ്യാപിച്ചിരിക്കുന്നു
Q6. പൂജ്യം ഡിഗ്രി രേഖാംശരേഖയാണ് ?
Exam: Reserve Driver - 2018
ഗ്രീനിച്ച് രേഖ ആണ് ശരിയുത്തരം
- സമയനിർണ്ണയത്തിന് ഉപയോഗിക്കുന്ന രേഖ.
- ഭൂമിയെ 24 സമയമേഖലകളായി തിരിച്ചശാസ്ത്രജ്ഞൻ: Standford Fleming.
- ഭൂമിയിലെ പ്രദേശങ്ങളെ പാശ്ചാത്യദേശം, പൗരസ്ത്യദേശം എന്നിങ്ങനെ രണ്ടായി തിരിക്കുന്ന രേഖ.
- ആകെ രേഖാംശരേഖകൾ: 360.
- ഉത്തരധ്രുവത്തെയും,ദക്ഷിണധ്രുവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ.
- അടുത്തടുത്ത രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം കൂടുതൽ: ഭൂമധ്യരേഖയിൽ.
- ദൂരം കുറവ്: ധ്രുവങ്ങളിൽ.
Q7. ഇന്ത്യയില്‍ ധാതുവിഭവങ്ങള്‍ അധികവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏതു ഭൂപ്രകൃതി വിഭാഗത്തിലാണ് ?
Exam: LDC Sanik Welfare - 2015
ഉപദ്വീപിയ പീഠഭൂമി ആണ് ശരിയുത്തരം
- മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് , ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, ഒഡീസ, പശ്ചിമ ബംഗാള്‍ ഏന്നീ സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗം ഉപദ്വീപിയ പീഠഭൂമി എന്നറിയപ്പെടുന്നു.
- ഇന്ത്യയിലെ പ്രധാന കാർഷികമേഖലയാണ് ഉപദ്വീപിയ പീഠഭൂമി.
- ഇന്ത്യൻ ഉപദ്വീപിനെ ഡക്കാൻ പീഠഭൂമിയെന്നും മൽവാ പീഠഭൂമിയെന്നും ചോട്ടാ നാഗ്പുർ പീഠഭൂമിയെന്നും വീണ്ടും മൂന്നായി തരംതിരിച്ചിരിക്കുന്നു.
Q8. ഉത്തരേന്ത്യന്‍ സമതലങ്ങളില്‍ വീശുന്ന ഉഷ്ണക്കാറ്റ് ?
Exam: Reserve Driver - 2018
ലൂ ആണ് ശരിയുത്തരം
- ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ
- കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്ന ഇടിയോടു കൂടിയ മഴ അറിയപ്പെടുന്നത് - മാംഗോഷവർ
- ഉഷ്ണക്കാറ്റാണ് ചിനൂക്ക്, ഈ കാറ്റ് കടന്നു പോകുന്ന പർവ്വതച്ചെരിവുകളിലെയും സമതലങ്ങളിലെയും മഞ്ഞുകട്ടകളെ ഉരുക്കി കളയുന്നു.
Q9. ഇന്ത്യയുടെ വിസ്തീര്‍ണ്ണം മില്യണ്‍ ചതുരശ്രകിലോമീറ്ററില്‍ ?
Exam: LDC - TVM - 2003
3.28 ച.കി.മീ. ആണ് ശരിയുത്തരം
- ഏഴാമത്തെ വലിയ രാജ്യം - ഇന്ത്യ
- ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യം - ഇന്ത്യ
- ഇന്ത്യയുടെ ദേശീയപക്ഷി - മയില്‍
- ദേശിയ മൃഗം - കടുവ
- ദേശീയ നദി - ഗംഗ
Q10. ചെന്നൈ ഉള്‍പ്പെട്ട തീരസമതലം ?
Exam: Reserve Driver - 2018
കോറമാന്റല്‍ ആണ് ശരിയുത്തരം
- തമിഴ്നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് - കോറോമാൻഡൽ തീരം
- കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത് - മലബാർ തീരം
- മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം - കൊങ്കൺ തീരം
Comments
Loading…