Kerala PSC Previous Questions – ഇന്ത്യന്‍ നദികള്‍

ഇന്ത്യന്‍ നദികള്‍ എന്ന ടോപ്പിക്കിൽ നിന്നും മുൻ PSC പരീക്ഷകൾക്ക് ചോദിച്ച  ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യൂ..

Q1. താഴെ കൊടുത്തവയില്‍ ഏത് നഗരമാണ് യമുനാനദീതീരത്ത് സ്ഥിതി ചെയ്യാത്തത് ?

Exam: LDC - PLK - 2003

1. ഹരിദ്വാര്‍
2. മഥുര
3. ആഗ്ര
4. ഡല്‍ഹി

ഹരിദ്വാര്‍ ആണ് ശരിയുത്തരം

നദീതീര പട്ടണങ്ങള്‍ ;

 

  1. ജംഷഡ്പൂര്‍ - സുവര്‍ണ്ണരേഖ
  2. ഫിറോസ്പൂര്‍ - സത്ലജ്
  3. ലുധിയാന - സത്ലജ്
  4. മധുര - വൈഗ
  5. നാസിക് - ഗോദാവരി
  6. കൊല്‍ക്കത്ത - ഹൂഗ്ലി
  7. കാര്‍ഗില്‍ - സുരു

Q2. ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് ഏത് സംസ്ഥാനത്തിലൂടെയാണ് ?

Exam: Forest Driver - 2018

1. അരുണാചല്‍പ്രദേശ്
2. ആസ്സാം
3. മേഘാലയ
4. ത്രിപുര

അരുണാചല്‍പ്രദേശ് ആണ് ശരിയായ ഉത്തരം

ബ്രഹ്മപുത്ര നദി;

 

  • ലൗഹിത്യ എന്നറിയപ്പെട്ടിരുന്നു.
  • നീളം: 2900 കിമീ.
  • ഇന്ത്യയിൽ 725 കിമീ മാത്രം ഒഴുകുന്നു.
  • ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ ഒഴുകുന്ന നദി.
  • ഉത്ഭവം: ടിബറ്റിലെ ചെമയുങ്മാങ്.
  • പതനം:ബംഗാൾ ഉൾക്കടൽ.
  • ഹിമാലയൻ നദികളിൽ ഏറ്റവും കൂടുതൽ ജലവാഹകശേഷിയുള്ള നദി.

Q3. തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി ?

Exam: Fireman - 2015

1. മഹാനദി
2. സത്ലജ്
3. കൃഷ്ണ
4. ഭാഗീരഥി

ഭാഗീരഥി ആണ് ശരിയുത്തരം

തെഹ് രി അണക്കെട്ട്;

 

  • ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ തെഹ്‌രി അണക്കെട്ട്.
  • ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ്‌ ഈ അണക്കെട്ട്.
  • 261 മീറ്ററാണ്‌ ഇതിന്റെ ഉയരം.
  • 1978-ലാണ്‌ ഇതിന്റെ നിർമ്മാണം തുടങ്ങിയത്. 

Q4. *ഭാഗീരഥി* ഏത് ഇന്ത്യന്‍ നദിയുടെ പോഷക നദിയാണ് ?

Exam: Boat Deck Man - 2017

1. ബ്രഹ്മപുത്ര
2. യമുന
3. സിന്ധു
4. ഗംഗ

ഗംഗ ആണ് ശരിയുത്തരം

ഭാഗീരഥി;

  • നീളം - 205 km
  • ഉത്തരാഖണ്ഡിലൂടെ ഒഴുകുന്ന ഒരു ഹിമാലയൻ നദി
  • ഗംഗോത്രി ഹിമാനിയിലെ ഗോമുഖിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • ഹൈന്ദവരുടെ ഒരു പുണ്യനദി കൂടിയാണ് ഭാഗീരഥി.

 

 

Q5. ഹിരാകുഡ് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ് ?

Exam: Light man - 2016

1. മഹാനദി
2. ഗോദാവരി
3. കൃഷ്ണ
4. കാവേരി

മഹാനദി ആണ് ശരിയുത്തരം

ഹിരാകുഡ് അണക്കെട്ട്;

 

  • ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ്‌ ഹിരാക്കുഡ് അണക്കെട്ട്.
  • ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ട്. 
  • ഒറീസയിലെസാംബല്പൂർ ജില്ലയിൽ മഹാനദിക്കുകുറുകേയാണ്‌ ഈ അണക്കെട്ട്.

Q6. ജോഗ് വെള്ളച്ചാട്ടം ദക്ഷിണേന്ത്യയിലെ ഏത് നദിയിലാണ് ?

Exam: Boat Deck Man - 2017

1. ശരാവതി
2. കൃഷ്ണ
3. കാവേരി
4. തുംഗഭദ്ര

ശരാവതി ആണ് ശരിയുത്തരം

  • സഹ്യാപർവതത്തിൽ നിന്നുത്ഭവിച്ച് കർണാടകയിലെ ഷിമോഗാ ജില്ലയിൽ കൂടി പടിഞ്ഞാറോട്ടൊഴുകി അറേബ്യൻ കടലിൽ ചേരുന്ന നദിയാണ്ശരാവതി.
  • ഈ നദിക്ക് ഷരാവതി എന്നും പേരുണ്ട്
  • നീളം - 128 km

Q7. പടിഞ്ഞാറോട്ടൊഴുകുന്ന നദി ?

Exam: LGS Apex Society - 2016

1. കാവേരി
2. കൃഷ്ണ
3. നര്‍മ്മദ
4. മഹാനദി

നര്‍മ്മദ ആണ് ശരിയുത്തരം

  • ജത ശങ്കരി, രേവ എന്നീ പേരുകളിൽ അറിയപ്പെടുന്നു.
  • വിന്ധ്യാ സത്പുരനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി.
  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദി.
  • ഉത്ഭവം: മെയ്കലാനിര (മധ്യപ്രദേശ്).
  • പതനം: അറബിക്കടൽ.
  • നീളം: 1289 കി മി.
  • പോഷകനദികൾ: ബൽജർ, ബുഡ്നർ, താവ.

Q8. ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ ഗുണഭോക്തൃ സംസ്ഥാനം ഏത് ?

Exam: Boat Deck Man - 2017

1. ഗുജറാത്ത്
2. രാജസ്ഥാന്‍
3. ജമ്മുകാശ്മീര്‍
4. ഉത്തരാഖണ്ഡ്

രാജസ്ഥാന്‍

  • ലോകത്തിലെ ഏറ്റവും വലിയ കനാൽ ജലസേചന പദ്ധതി - ഇന്ദിരാഗാന്ധി കനാല്‍.

 

  • പഞ്ചാബിലെ സത്‌ലജ്‌ നദിയിലെ ഹരികെ ബാറേജിൽ നിന്നാണ്‌ ഈ കനാൽ ആരംഭിക്കുന്നത്‌. 

Q9. അലമാട്ടി ഡാം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?

Exam: Salesman - 2016

1. ഗോദാവരി
2. കൃഷ്ണ
3. നര്‍മ്മദ
4. താപ്തി

കൃഷ്ണ ആണ് ശരിയുത്തരം

കൃഷ്ണ നദി:

 

  • നീളം - 1400 കിമി.
  • ഉപദ്വീപീയ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദി.
  • ആന്ധ്രപ്രദേശും കർണാടകവും തമ്മിൽ തർക്കം നിലനിൽക്കുന്ന അൽമാട്ടി ഡാം സ്ഥിതിചെയ്യുന്ന നദി. 
  • പോഷക നദികള്‍ - ഭീമ, തുംഗഭദ്ര

Q10. ഏറ്റവും കൂടുതല്‍ പോഷക നദികളുള്ള ഇന്ത്യന്‍ നദി ?

Exam: Village Field Asst. - 2017

1. ഗംഗ
2. സിന്ധു
3. കാവേരി
4. ഇവയൊന്നുമല്ല

ഗംഗ ആണ് ശരിയുത്തരം

  • ഗംഗയുടെ ഉത്ഭവസ്ഥാനം - ഹിമാലയത്തിലെ ഗംഗോത്രി ഹിമപാടത്തിലെ ഗായ്മുഖ് ഗുഹയിൽ
  • ഇന്ത്യയിലെ ഏറ്റവും വലിയ നദി - ഗംഗ (2510 കി മീ)
  • ഗംഗയുടെ ഏറ്റവും വലിയ പോഷകനദി - യമുന
  • ഇന്ത്യയുടെ ദേശീയ നദി - ഗംഗ

All 10 questions completed!


Share results:

Kerala PSC Previous Questions - ഇന്ത്യന്‍ നദികള്‍

Enter your email to view the result!

Please enter your email below to view the result
Don`t worry, we don`t spam

Written by Swathi Sukumar

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Kerala PSC Previous Questions – ഇന്ത്യ- വനം, വന്യജീവി