[Malayalam Quiz] കറന്‍റ് അഫയേഴ്സ് - സെപ്തംബര്‍ 2017 - ഭാഗം 1

ആനുകാലിക സംഭവങ്ങളെക്കുറിച്ചറിയാനും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും ഈ ക്വിസ് ട്രൈ ചെയ്യൂ.
കേരള പി.എസ്.സി, യു.പി.എസ്.സി, എസ്.ബി.ഐ. പ്രൊബഷനറി ഓഫിസര്‍, മറ്റു കേന്ദ്ര, സംസ്ഥാന, പൊതു മേഖലാ പരീക്ഷകള്‍ എന്നിവയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ ക്വിസുകള്‍ വളരെ ഉപകാരപ്രദമായിരിക്കും
സ്കോര്‍ മെച്ചപ്പെടുത്താന്‍ ക്വിസ് 'RETRY' ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ബോക്സില്‍ ഷെയര്‍ ചെയ്യാന്‍ മറക്കണ്ട
ആശംസകള്‍!
2017 ഫിഫ കോണ്ഫെടെറേഷന്‍സ് കപ്പ് നേടിയ ഫുട്ബോൾ ടീം ഏത്?
ജര്‍മനിയാണ് 2017 ഫിഫ കോൺഫെഡറേഷൻ കപ്പ് ജേതാക്കളായത്
ജര്‍മനി 2:0 ന് സ്പെയിനിനെ പരാജയപ്പെടുത്തി
സെർബിയ അടുത്തിടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെ നിയമിച്ചു. അവരുടെ പേര് എന്ത്?
അനാ ബ്രനാബിക്ക് ആണ് പുതിയതായി നിയമിക്കപ്പെട്ട സെർബിയന്‍ പ്രധാനമന്ത്രി
'വന മഹോത്സവം- 2017' എന്ന പേരില്‍ ഒരു മാസത്തോളം നീണ്ട പ്ലാൻറേഷൻ ഡ്രൈവ് കേന്ദ്ര പരിസ്ഥിതി മന്ത്രി _________ ഉത്ഘാടനം ചെയ്തു
കേന്ദ്ര പരിസ്ഥിതി മന്ത്രി ഹർഷ് വർധൻ ആണ് വന മഹോത്സവം ഉത്ഘാടനം
BRICS അംഗരാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ വാര്‍ഷിക സമ്മേളനം ഇക്കഴിഞ്ഞ ജൂലായില്‍ ചൈനയില്‍ വച്ചു നടന്ന്. ചൈനയിലെ ഏതു പട്ടണത്തിലാണ് ഈ സമ്മേളനം നടന്നത്?
ബീജിംഗിലാണ് ബ്രിക്സ് വിദ്യാഭാസ മന്ത്രിമാരുടെ വാർഷിക സമ്മേളനം നടന്നത്
"നരേന്ദ്ര ദാമോദർദാസ് മോഡി: ദ മെയ്കിംഗ് ഓഫ് എ ലെജന്റ്" എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
ബിന്ദേശ്വർ പഥക് ആണ് "നരേന്ദ്ര ദാമോദർദാസ് മോഡി: ദ മെയ്കിംഗ് ഓഫ് എ ലെജന്റ്" എന്ന പുസ്തകം രചിച്ചത്
ബിന്ദേശ്വർ പഥക് ഒരു ഇന്ത്യന്‍ സാമൂഹ്യശാസ്ത്രജ്ഞനാണ്. രാജ്യത്ത് ശുചിത്വം മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകൃതമായ സാമൂഹ്യ പരിഷ്കരണ നടപടികളിലൂടെ ശ്രദ്ധേയനാണ് ബിന്ദേശ്വർ പഥക്.
ഗ്ലോബൽ സൈബർ സെക്യുരിറ്റി ഇൻഡക്സ് (ജിഎസ്ഐ) 2017 ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
2017 ൽ ജിഎസ്ഐയിൽ ഇന്ത്യ 23-ാം സ്ഥാനത്താണ്
ആഗോള സൈബർ സെക്യുരിറ്റി ഇൻഡക്സ് (ജിസിഐ) സൈബർ സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യങ്ങളുടെ പ്രതിബദ്ധതയും പരിശ്രമവും വിലയിരുത്തുന്നു.
സ്വന്തം പുരയിടത്തില്‍ നിന്നും തന്നെ അധിക വരുമാനമുണ്ടാക്കാന്‍ പൌരന്മാരെ സഹായിക്കാന്‍ വേണ്ടി Livelihood Intervention and Facilitation of Entrepreneurship (LIFE) എന്ന പദ്ധതി തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനം ഏതു?
മേഘാലയയാണ് Livelihood Intervention and Facilitation of Entrepreneurship (LIFE) എന്ന പദ്ധതി തുടങ്ങിയത്
കൃഷി മുതലായവയിലൂടെ സ്വന്തം പുരയിടത്തില്‍ നിന്നും തന്നെ അധിക വരുമാനമുണ്ടാക്കാന്‍ പൌരന്മാരെ സഹായിക്കുവാനാണ് മേഘാലയ സര്‍ക്കാര്‍ 2017 ജൂലായില്‍ Livelihood Intervention and Facilitation of Entrepreneurship (LIFE) എന്ന പദ്ധതി തുടങ്ങിയത്.
ഇന്ത്യയിലെ ആദ്യത്തെ ദലിത് സർവകലാശാല സ്ഥാപിക്കപ്പെടാന്‍ പോകുന്നത് ഏത് നഗരത്തിലാണ്?
ഹൈദരാബാദിലാണ് ഇന്ത്യയിലെ ആദ്യത്തെ ദലിത് സർവകലാശാല സ്ഥാപിക്കപ്പെടാന്‍ പോകുന്നത്
തെലങ്കാന സര്‍ക്കാരാണ് ഈ പ്രഖ്യാപനം നടത്തിയത്.
മികച്ച ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ഓസ്കാർ ലഭിച്ച ചിത്രം ഏത്?
'മൂണ്‍ലൈറ്റ്' ആണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയത്
2017 ഐസിസി ചാമ്പ്യൻസ് ട്രോഫി എവിടെയാണ് നടന്നത്?
2017 ഐസിസി ചാമ്പ്യൻസ് ട്രോഫി ഇംഗ്ലണ്ടിലാണ് നടന്നത്.
ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 8 ടീമുകൾ പങ്കെടുക്കുന്നു. ഈ വർഷം ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാൻ കിരീടം നേടി
Comments
Loading…